Tuesday, April 26, 2011

ചിതറിയ ഓര്‍മ്മകള്‍ - എന്റെ ആദ്യത്തെ കവിത



അലസമായ ഒരു ദിവസം, നാലു ദിവസത്തെ ഈസ്റര്‍ അവധി കഴിഞ്ഞു തിരിച്ചു ഓഫീസിലേക്ക് പോകാന്‍ മടി. രണ്ടു ദിവസമായി കൂട്ടുണ്ടായിരുന്ന ഒരു കുഞ്ഞു ചുമയുടെ പേര് പറഞ്ഞു ലീവെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്നത്തെ ദിവസം 'ക്രിയെറ്റീവ്' ആയി ചിലവാക്കണം എന്ന് മനസ്സില്‍ ഓര്‍ത്തു. പക്ഷെ എന്ത് ക്രിയേറ്റിവിറ്റി. പേന പിടിച്ച കാലം മറന്നു. ചെറുപ്പത്തില്‍ ഞാന്‍ കവിത എഴുതുമായിരുന്നതത്രേ ! ഒരു പത്തു പന്ത്രണ്ടു വയസ്സ് വരെ കവിത എഴുതിയതയോര്‍മ്മയുന്ന്ട്. അതിനു ശേഷം മനസ്സിലെ കവിത വറ്റിയതണോ അതോ അക്കാലത്തെ അത്യന്താധുനിക കവിതകളുടെ അതിപ്രസരം കവിതകളോടുള്ള എന്റെ താല്പര്യം കെടുതിയതാണോ എന്നറിയില്ല, പിന്നെ അതിനു മുതിര്‍ന്നിട്ടില്ല. ഏതായാലും ബ്ലോഗ്‌ ലോകത്തേക്ക് ഞാന്‍ ഹരിശ്രീ കുറിക്കുകയാണ്. ഇതാ ഇവിടെ ഇന്നുമുതല്‍ ! മലയാള ബ്ലോഗ് ലോകത്തിനു എന്റെ വക ഒരു പിടി ചവറു ! ഇത് ഞാന്‍ തുടര്‍ന്നെഴുതുമെന്നോ ഇവിടം കൊണ്ടിത്അവസാനിക്കുമെന്നോ എനിക്കറിയില്ല. കാത്തിരുന്ന് കാണാം.

വാല്‍കഷണം : ശാസ്ത്രതിനു നന്ദി ! ഇതെഴുതാന്‍ ഒരു താള്‍ കടലാസോ ഒരു തുള്ളി മഷിയോ ആവശ്യമില്ല. എന്റെ ചവറുകള്‍ക്കു അക്ഷരരൂപം കൊടുക്കാന്‍ ഒരു മരം മുറിക്കേണ്ടി വരുമല്ലോ എന്ന കുറ്റബോധം ഇല്ലാതെ എനിക്ക് തുടങ്ങാം. എന്റെ ആദ്യത്തെ കവിത നാല് വയസ്സില്‍ പറഞ്ഞെഴുതിച്ചത്

വീട് ചുട്ടു ചാരമാക്കി
ചാരം കൊണ്ടു പാത്രം തേച്ചു
പത്രം തേച്ചു പാല് കാച്ചി
പാല് കാച്ചി ചായ ഇട്ടു
ചായ ഞാന്‍ കുടിച്ചു

1 comment:

  1. ഈ - എഴുത്തിന്റെ ലോകത്തേക്ക് സ്വാഗതം.
    സ്വിസ്സ് യാത്രാവിവരണമൊക്കെ ചടപടാന്ന് പോരട്ടെ :)

    ReplyDelete