Tuesday, August 23, 2011

ഹെല്ലാബ്രുൺ മൃഗശാല - മ്യൂണിക്ക്



ആഗസ്റ്റ് മാസത്തിലെ മനോഹരമായ ഒരു വാരാന്ത്യം.ഇത്തവണത്തെ വേനൽക്കാലം ആകെമൊത്തം കുളമാക്കിയ മഴ തൽക്കാലം വിട്ടുനിൽക്കുകയാണ്‌.മഴ ശല്യപ്പെടുത്തില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം വളരെ വളരെക്കാലമായി തുമ്പിമോൾക്ക് ഉറപ്പുകൊടുത്തിരുന്ന പോലെ അവളെ “ആനിമൽസിനെ” കാണിക്കാൻ കൊണ്ടുപോകാം എന്നു പ്ലാൻ ചെയ്തു. മഴ മാറിയെന്ന അതേ കാരണത്താൽ ആ സമയത്തു തന്നെ തിടുക്കത്തിൽ ഒരുക്കിയ മ്യൂണിക്ക് മലയാളി അസ്സോസിയേഷന്റെ ഗ്രിൽ ഫെസ്റ്റിൽ നിന്നും നിർഭാഗ്യവശാൽ വിട്ടു നിൽക്കേണ്ടി വന്നെങ്കിലും.


1911 ലാണ്‌ ഇസാർ നദിക്കരികെയുള്ള ഹെല്ലാബ്രുൺ മൃഗശാല സ്ഥാപിച്ചത്. ലോകത്തിലെ ആദ്യത്തെ Geo-zoo എന്നാണ്‌ അവരതിനെ വിശേഷിപ്പിക്കുന്നത്. (ലോകത്തിലെ ആദ്യ മൃഗശാല വിയന്നയിലെ റ്റീർപാർക്കാണ്‌, ഒരിക്കൽ അതിന്റെ കവാടം വരെ പോയിട്ടുണ്ടെങ്കിലും സമയപരിമിതി മൂലം അകത്തു കയറാൻ കഴിഞ്ഞിട്ടില്ല). ജർമ്മനിയിലെ മറ്റ് പല സ്ഥാപനങ്ങളെയും പോലെ ലോകമഹായുദ്ധത്തിന്റെ കെടുതികൾ ഈ മൃഗശാലയും അനുഭവിച്ചിട്ടുണ്ട്. 1922 മുതൽ 1928 വരെ ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നും 1939 മുതൽ 1945 വരെ രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നും മൃഗശാലയുടെ പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു.ഹെല്ലാബ്രുൺ ഇന്നത്തെ രീതിയിൽ പ്രവർത്തനമാരംഭിച്ചത് 1967 ലാണ്‌.യുദ്ധാനന്തര ജർമ്മനിയുടെ പുനർനിർമ്മാണത്തിനു ശേഷം.


ജീവികളുടെ ആവാസവ്യവസ്ഥക്കു കോട്ടം വരാതെ കഴിയുന്നതും സ്വാഭാവികമായ രീതിയിലാണ്‌ ഒരോ ജീവിയെയും സംരക്ഷിച്ചിരിക്കുന്നത്. യൂറോപ്, അമേരിക, ആഫ്രിക്ക, ഏഷ്യ എന്നിങ്ങനെ ഒരോ സ്റ്റാളും പ്രാദേശികമായി വേർതിരിച്ചിട്ടുണ്ട്. നമുക്കിതിനു ചുറ്റുമൊന്ന് നടന്നു നോക്കാം..


നീന്തിത്തുടിക്കുന്ന ഒരു താറാവ്
തലയെടുപ്പു കണ്ടോ ?


ഇരതേടി ഒരു ഡൈവ്


ജലതരംഗം


ഇനി ഭക്ഷണം കഴിഞ്ഞിട്ട്


ഭീകരമുഖമുള്ള വൈൽഡ് ബിസൺ
അമേരിക്കൻ പുൽമേടുകളിലെ പ്രയറി പട്ടികൾ


പേടമാനിന്റെ കണ്ണുകളുള്ള വികുന്യ


വെളിച്ചവും നിഴലും - ദീപനാളം പോലെ ഫ്ലെമിംഗോ
രസകരമായ കാഴ്ച...മ്യൂസിയം ജീവനക്കാർ ഇട്ടു കൊടുക്കുന്ന ഭക്ഷണം പിടിച്ചെടുക്കുന്ന ചിമ്പാൻസി
കുട്ടിക്കുരങ്ങൻ..ആളു ഗറില്ലയാണ്‌ കേട്ടോ
നാഗരാജൻ...സാക്ഷാൽ അനക്കൊണ്ട..
ഗറില്ലയുടെ ഉറക്കം...മനുഷ്യരുടെ പോലെ തന്നെ..
കട്ടാ എന്ന മരപ്പട്ടി
ആനകൾ--ഓ ഇതു നമ്മൾ മലയാളികൾ എത്ര കണ്ടതാ.. പുറകിൽ കാണുന്ന അനിമൽ ഹൗസ് 1914 ഇൽ ഉണ്ടാക്കിയതാണ്‌.
വെള്ളം കുടിക്കുന്ന അമ്മയും മക്കളും
മുത്തും പവിഴവും
ഈ പാപ്പരാസികളുടെ ഒരു കാര്യം..
ഗതികെട്ടാൽ ഒട്ടാൽ ഒട്ടകവും...
പച്ചപ്പനന്തത്തേ ...
ആമകളുടെ റൊമാൻസ്
കുട്ടിക്കൊമ്പനെ കണ്ടോ ?
വീരരസവുമായി മൃഗരാജൻ


വേഴാമ്പൽ കേഴും...
നാണം കുണുങ്ങി തല പൂഴ്ത്തി...
ഒരൊച്ച കേട്ടന്നാ തോന്നുന്നേ..ഓടിത്തള്ളിയാലോ ?

പ്രണയിനിക്കെന്തു പറ്റി ?

അല്പം “ഗ്രാസ്സ്” അടിച്ചാലോ ?
ഉച്ചമയക്കം...
ഹിമക്കരടി


തൊലിക്കട്ടി ..കാണ്ടാമൃഗം
ഒറ്റക്കാലിൽ തപസ്സു ചെയ്യും..കൊറ്റിയമ്മാവാ..  
നനാത്വത്തിൽ ഏകത്വം
തിന്നു മടുത്തില്ലേ


Well packed for delivery


കാക്ക പറ്റിച്ചോ ?

ശിശിരത്തിന്റെ തുടക്കമായോ ? അയ്യോ ?

11 comments:

  1. പഥികാ താങ്കള്‍ ഭാഗ്യം ചെയ്തവന്‍ തന്നെ.. ഇതൊക്കെ കാണാന്‍ സാധിച്ചല്ലോ.. കിടിലം തന്നെ കേട്ടോ..അടിപൊളി ഫോട്ടോകള്‍

    ReplyDelete
  2. നല്ല ഫോട്ടോസ് ...

    ReplyDelete
  3. അതു കൊള്ളാം...അവിടെക്കിടന്ന പോസ്റ്റ് എടുത്ത് ഇവിടെ ഇട്ടപ്പോൾ എന്റെ കമന്റ് എടുത്ത് വേസ്റ്റ് കൊട്ടയിൽ തള്ളി അല്ലേ...അതോ സ്പാമിൽ പോയോ...എന്തായാലും ചിത്രയാത്രാവിവരണം അത്യുഗ്രൻ....

    ReplyDelete
  4. കമന്റുകളൊന്നും വേസ്റ്റ് കൊട്ടയിൽ തള്ളാറില്ല ഷിബൂ..പ്രത്യേകിച്ചും ഷിബുവിനെപ്പോലെയുള്ള അപൂർവ്വം പതിവു സന്ദർശകരുടെ....അഭിപ്രായത്തിന്‌ ഒത്തിരി നന്ദി..

    ലിപീ, അർജുൻ ​‍@ വരവിനും അഭിപ്രായത്തിനും ഏറെ നന്ദി..

    ReplyDelete
  5. അതുൽ ... ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം... അടിക്കുറിപ്പുകളിലെ നർമ്മം ഇഷ്ടപ്പെട്ടൂട്ടോ...


    ജൈത്രയാത്ര തുടരട്ടെ... ഞങ്ങൾക്കായി ഇനിയും യാത്രാവിവരണങ്ങളും ചിത്രങ്ങളും ഒരുക്കുക... ആശംസകൾ...

    ReplyDelete
  6. എന്തു നല്ല ചിത്രങ്ങള്‍...മനോഹരമായിട്ടുണ്ട് ട്ടോ...

    ReplyDelete
  7. Awesome pics! Thank You for sharing.

    ReplyDelete
  8. ഒരിക്കലും നേരില്‍ ചെന്ന് കാണാന്‍ കഴിയാത്ത സ്ഥലങ്ങള്‍ കാണിച്ചു തന്നതിന്ന് ഒരുപാട് നന്ദി. ഫോട്ടോകളും വിവരണവും 
    വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  9. ഇത് കേമം, കെങ്കേമം. വളരെ ഇഷ്ടമായി.

    ReplyDelete
  10. നല്ല ചിത്രങ്ങള്‍ . അടികുറിപ്പുകളും സൂപ്പര്‍

    ReplyDelete
  11. ചിത്രങ്ങളെല്ലാം ഗംഭീരമായി..
    വളരെ ഇഷ്ടായി.

    ReplyDelete