Tuesday, August 23, 2011

ഹെല്ലാബ്രുൺ മൃഗശാല - മ്യൂണിക്ക്



ആഗസ്റ്റ് മാസത്തിലെ മനോഹരമായ ഒരു വാരാന്ത്യം.ഇത്തവണത്തെ വേനൽക്കാലം ആകെമൊത്തം കുളമാക്കിയ മഴ തൽക്കാലം വിട്ടുനിൽക്കുകയാണ്‌.മഴ ശല്യപ്പെടുത്തില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം വളരെ വളരെക്കാലമായി തുമ്പിമോൾക്ക് ഉറപ്പുകൊടുത്തിരുന്ന പോലെ അവളെ “ആനിമൽസിനെ” കാണിക്കാൻ കൊണ്ടുപോകാം എന്നു പ്ലാൻ ചെയ്തു. മഴ മാറിയെന്ന അതേ കാരണത്താൽ ആ സമയത്തു തന്നെ തിടുക്കത്തിൽ ഒരുക്കിയ മ്യൂണിക്ക് മലയാളി അസ്സോസിയേഷന്റെ ഗ്രിൽ ഫെസ്റ്റിൽ നിന്നും നിർഭാഗ്യവശാൽ വിട്ടു നിൽക്കേണ്ടി വന്നെങ്കിലും.


1911 ലാണ്‌ ഇസാർ നദിക്കരികെയുള്ള ഹെല്ലാബ്രുൺ മൃഗശാല സ്ഥാപിച്ചത്. ലോകത്തിലെ ആദ്യത്തെ Geo-zoo എന്നാണ്‌ അവരതിനെ വിശേഷിപ്പിക്കുന്നത്. (ലോകത്തിലെ ആദ്യ മൃഗശാല വിയന്നയിലെ റ്റീർപാർക്കാണ്‌, ഒരിക്കൽ അതിന്റെ കവാടം വരെ പോയിട്ടുണ്ടെങ്കിലും സമയപരിമിതി മൂലം അകത്തു കയറാൻ കഴിഞ്ഞിട്ടില്ല). ജർമ്മനിയിലെ മറ്റ് പല സ്ഥാപനങ്ങളെയും പോലെ ലോകമഹായുദ്ധത്തിന്റെ കെടുതികൾ ഈ മൃഗശാലയും അനുഭവിച്ചിട്ടുണ്ട്. 1922 മുതൽ 1928 വരെ ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നും 1939 മുതൽ 1945 വരെ രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നും മൃഗശാലയുടെ പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു.ഹെല്ലാബ്രുൺ ഇന്നത്തെ രീതിയിൽ പ്രവർത്തനമാരംഭിച്ചത് 1967 ലാണ്‌.യുദ്ധാനന്തര ജർമ്മനിയുടെ പുനർനിർമ്മാണത്തിനു ശേഷം.


ജീവികളുടെ ആവാസവ്യവസ്ഥക്കു കോട്ടം വരാതെ കഴിയുന്നതും സ്വാഭാവികമായ രീതിയിലാണ്‌ ഒരോ ജീവിയെയും സംരക്ഷിച്ചിരിക്കുന്നത്. യൂറോപ്, അമേരിക, ആഫ്രിക്ക, ഏഷ്യ എന്നിങ്ങനെ ഒരോ സ്റ്റാളും പ്രാദേശികമായി വേർതിരിച്ചിട്ടുണ്ട്. നമുക്കിതിനു ചുറ്റുമൊന്ന് നടന്നു നോക്കാം..


നീന്തിത്തുടിക്കുന്ന ഒരു താറാവ്
തലയെടുപ്പു കണ്ടോ ?


ഇരതേടി ഒരു ഡൈവ്


ജലതരംഗം


ഇനി ഭക്ഷണം കഴിഞ്ഞിട്ട്


ഭീകരമുഖമുള്ള വൈൽഡ് ബിസൺ
അമേരിക്കൻ പുൽമേടുകളിലെ പ്രയറി പട്ടികൾ


പേടമാനിന്റെ കണ്ണുകളുള്ള വികുന്യ


വെളിച്ചവും നിഴലും - ദീപനാളം പോലെ ഫ്ലെമിംഗോ
രസകരമായ കാഴ്ച...മ്യൂസിയം ജീവനക്കാർ ഇട്ടു കൊടുക്കുന്ന ഭക്ഷണം പിടിച്ചെടുക്കുന്ന ചിമ്പാൻസി
കുട്ടിക്കുരങ്ങൻ..ആളു ഗറില്ലയാണ്‌ കേട്ടോ
നാഗരാജൻ...സാക്ഷാൽ അനക്കൊണ്ട..
ഗറില്ലയുടെ ഉറക്കം...മനുഷ്യരുടെ പോലെ തന്നെ..
കട്ടാ എന്ന മരപ്പട്ടി
ആനകൾ--ഓ ഇതു നമ്മൾ മലയാളികൾ എത്ര കണ്ടതാ.. പുറകിൽ കാണുന്ന അനിമൽ ഹൗസ് 1914 ഇൽ ഉണ്ടാക്കിയതാണ്‌.
വെള്ളം കുടിക്കുന്ന അമ്മയും മക്കളും
മുത്തും പവിഴവും
ഈ പാപ്പരാസികളുടെ ഒരു കാര്യം..
ഗതികെട്ടാൽ ഒട്ടാൽ ഒട്ടകവും...
പച്ചപ്പനന്തത്തേ ...
ആമകളുടെ റൊമാൻസ്
കുട്ടിക്കൊമ്പനെ കണ്ടോ ?
വീരരസവുമായി മൃഗരാജൻ


വേഴാമ്പൽ കേഴും...
നാണം കുണുങ്ങി തല പൂഴ്ത്തി...
ഒരൊച്ച കേട്ടന്നാ തോന്നുന്നേ..ഓടിത്തള്ളിയാലോ ?

പ്രണയിനിക്കെന്തു പറ്റി ?

അല്പം “ഗ്രാസ്സ്” അടിച്ചാലോ ?
ഉച്ചമയക്കം...
ഹിമക്കരടി


തൊലിക്കട്ടി ..കാണ്ടാമൃഗം
ഒറ്റക്കാലിൽ തപസ്സു ചെയ്യും..കൊറ്റിയമ്മാവാ..  
നനാത്വത്തിൽ ഏകത്വം
തിന്നു മടുത്തില്ലേ


Well packed for delivery


കാക്ക പറ്റിച്ചോ ?

ശിശിരത്തിന്റെ തുടക്കമായോ ? അയ്യോ ?

Saturday, August 6, 2011

സ്വപ്നങ്ങളൊക്കെയും ..

ആശ തൻ തേനും നിരാശ തൻ കണ്ണീരും 
ആത്മദാഹങ്ങളും പങ്കുവയ്ക്കാം
ഇനി സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം
ദുഃഖഭാരങ്ങളും...

Picture taken @ Heidelberg Castle, Heidelberg, South West Germany on 06-August-2011


Thursday, August 4, 2011

ചിരിചിരിച്ചും നനനനച്ചും...




ചിരിചിരിച്ചും നനനനച്ചും നദിയിതൊഴുകുന്നു.
ചിതറി വീണ ജലകണങ്ങളിലുണർവ്വു തേടുന്നു.
അർക്കരശ്മികൾ മാരിവില്ലാൽ ചിത്രമെഴുതുന്നു.
കുഞ്ഞുകാറ്റിൻ നേർത്ത കൈകൾ തൊട്ടുണർത്തുന്നു.
ചില്ലയാട്ടി വന്മരങ്ങൾ താളമേകുന്നു.
കനലുകൂട്ടിയ നൊമ്പരങ്ങളിൽ കുളിരു പെയ്യുന്നു
നുരകളിൽ വെൺപതകളിൽ ഞാൻ സ്വയമലിയുന്നു.
മനസ്സിലിന്നൊരു പഴയ പാട്ടിൻ വരികളുണരുന്നു.
“മുക്കാലാ മുക്കാബലാ ലൈലാ..
.”

പണ്ടെടുത്ത ഒരു ചിത്രം കണ്ടപ്പോൾ മനസ്സിൽ കവിത വന്നു. നാലു വരി എഴുതിക്കഴിഞ്ഞപ്പോൾ കവിതയുടെ ഉറവ വറ്റി. 
മനസ്സിൽ “മുക്കാലാ” കേറിവന്നതോടെ വച്ചവസാനിപ്പിക്കാൻ തീരുമാനിച്ചു.

Picture Taken @ Barachuki Falls, Near Bangalore

ഒട്ടിച്ചു ചേർത്തത് : ഇതാദ്യത്തെ സംരംഭമല്ല. ഞാൻ മഹാകവി ആണെന്നതിനു തെളിവിതാ....ഒരു പഴയ കവിത.