Thursday, August 4, 2011

ചിരിചിരിച്ചും നനനനച്ചും...




ചിരിചിരിച്ചും നനനനച്ചും നദിയിതൊഴുകുന്നു.
ചിതറി വീണ ജലകണങ്ങളിലുണർവ്വു തേടുന്നു.
അർക്കരശ്മികൾ മാരിവില്ലാൽ ചിത്രമെഴുതുന്നു.
കുഞ്ഞുകാറ്റിൻ നേർത്ത കൈകൾ തൊട്ടുണർത്തുന്നു.
ചില്ലയാട്ടി വന്മരങ്ങൾ താളമേകുന്നു.
കനലുകൂട്ടിയ നൊമ്പരങ്ങളിൽ കുളിരു പെയ്യുന്നു
നുരകളിൽ വെൺപതകളിൽ ഞാൻ സ്വയമലിയുന്നു.
മനസ്സിലിന്നൊരു പഴയ പാട്ടിൻ വരികളുണരുന്നു.
“മുക്കാലാ മുക്കാബലാ ലൈലാ..
.”

പണ്ടെടുത്ത ഒരു ചിത്രം കണ്ടപ്പോൾ മനസ്സിൽ കവിത വന്നു. നാലു വരി എഴുതിക്കഴിഞ്ഞപ്പോൾ കവിതയുടെ ഉറവ വറ്റി. 
മനസ്സിൽ “മുക്കാലാ” കേറിവന്നതോടെ വച്ചവസാനിപ്പിക്കാൻ തീരുമാനിച്ചു.

Picture Taken @ Barachuki Falls, Near Bangalore

ഒട്ടിച്ചു ചേർത്തത് : ഇതാദ്യത്തെ സംരംഭമല്ല. ഞാൻ മഹാകവി ആണെന്നതിനു തെളിവിതാ....ഒരു പഴയ കവിത.

4 comments:

  1. "മുക്കാലാ" ബാക്കി കാലും കൂടി ഇങ്ങുപോരട്ടെ!

    ReplyDelete
  2. ചിത്രം വർണനാതീതം. കവിതയും കൊള്ളാട്ടോ...

    ReplyDelete
  3. ശങ്കരേട്ടാ..വരവിനും വായനക്കും നന്ദി...
    വേനൽപക്ഷീ..അഭിപ്രായത്തിനു നന്ദി..ഇതിനെ കവിത എന്നു വിളിക്കല്ലേ...

    ReplyDelete
  4. ആ ചിത്രം ഇഷ്ടമായി..
    പിന്നെ ഈ പേരിൽ വേറേയൊരു ബ്ലോഗെർ കൂടിയുണ്ട്..

    ReplyDelete